കുറ്റിച്ചൽ:കോട്ടൂർ വാഴപ്പള്ളി വി.ആർ ഗ്രന്ഥശാലയുടെയും കണ്ടല സഹകരണ ആശുപത്രിയുടെയും നേതൃത്വത്തിൽ നവംബർ 3ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് വാഴപ്പള്ളി എൻ.എസ്.എസ് കരയോഗ ഹാളിൽ നടക്കും.രാവിലെ 8 മുതൽ രജിസ്ട്രേഷൻ,8.30ന് ഗ്രന്ഥശാല പ്രസിഡന്റ് എ.അപ്പുക്കുട്ടൻ നായരുടെ അദ്ധ്യക്ഷതയിൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് പഞ്ചായത്തംഗം ടി.സുനിൽകുമാർ,വാർഡ് മെമ്പർ രശ്മി അനിൽകുമാർ,കണ്ടല സഹകരണ ആശുപത്രി എ.ഒ കെ.ഉപേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.