തിരുവനന്തപുരം: വെണ്ണിയൂർ സോമൻ എഴുതിയ നന്മ മറക്കുന്ന മനുഷ്യർ എന്ന ചെറുകഥാസമാഹാരം തെളിനീർ ട്രസ്റ്റ് സംഘടിപ്പിച്ച അനന്തപുരി കലാസാഹിത്യ മേളയിൽ ടി.പി. ശാസ്തമംഗലത്തിന് നൽകി ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മോഹൻദാസ്.കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഷിബു കൃഷ്ണൻ സൈരന്ധ്രി,കൃഷ്ണപൂജപ്പുര, പകൽക്കുറി വിശ്വൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,വിനോദ് വെള്ളായണി,അമ്മിണി കുട്ടൻ,ഗ്രെയ്‌സ് മെർലിൻ,ഡോക്ടർ ഉഷാറാണി,സ്റ്റാൻലി മങ്ങാട്,വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു.