
കല്ലമ്പലം: മാലിന്യമുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിലെ 13 അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ യോഗങ്ങളിലും പരിപാടികളിലും ഉപയോഗിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി. വാർഡ് മെമ്പർ പൈവേലിക്കോണം ബിജു വാർഡ് സി.ഡി.എസ് അംഗം പത്മ രാമചന്ദ്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച അയൽക്കൂട്ടാംഗങ്ങളെ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രവീൺ.പി അഭിനന്ദിച്ചു. പഞ്ചായത്തംഗം നാവായിക്കുളം അശോകൻ, ഹരിതകർമ്മസേന പ്രസിഡന്റ് സുദേവൻ.ജി തുടങ്ങിയവർ പങ്കെടുത്തു.