1

വിഴിഞ്ഞം: ശോഭ ലോറൻസിന്റെ ഓർമ്മ ദിനത്തിൽ കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണവും സൗജന്യ പാരമ്പര്യ സിദ്ധവൈദ്യ ചികിത്സാക്യാമ്പും നടന്നു. വിഴിഞ്ഞം എസ്.എച്ച്. ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. പോൾ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.വി. അഭിലാഷ്,പെരിങ്ങമ്മല രാമചന്ദ്രൻ,റൂഫസ് ഡാനിയൽ,എൻ.ജെ.പ്രഭുലചന്ദ്രൻ,എസ്.മനോജ്,കെ.ശ്രീകുമാരൻ നായർ,ഉച്ചക്കട സുരേഷ് എന്നിവർ പ്രസംഗിച്ചു.