കടയ്ക്കാവൂർ: ബാലപ്രഭ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ബാലപ്രഭ സംസ്ഥാനപ്രസിഡന്റ് കായിക്കര അശോകൻ യോഗം ഉദ്ഘാടനം ചെയ്തു.ബാലപ്രഭ ഉപദേശകസമിതി അംഗം റിട്ട.എ.ഇ.ഒ സി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മാധവ് കൃഷ്ണ,സുജീർ ദത്ത്,ഗിരീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം വേദിക.എ (എ.എം.എൽ.പി.എസ്,പെരുംകുളം),രണ്ടാംസ്ഥാനം ആൻസിയ.എൻ(എൽ.എം.എസ്.എൽ.പി.എസ്,വക്കം),നിവേദ്.പി(വിശ്വഭാരതി പബ്ലിക് സ്കൂൾ,നെയ്യാറ്റിൻകര എന്നിവരും സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ദയാ.ആർ.കൃഷ്ണ (സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്കൂൾ,അഞ്ചുതെങ്ങ് ),രണ്ടാംസ്ഥാനം അശ്വിൻ.ബി (വിശ്വഭാരതി പബ്ലിക് സ്കൂൾ,നെയ്യാറ്റിൻകര ) എന്നിവരും കരസ്ഥമാക്കി.