
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചാക്കോച്ചന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ഇമോഷണൽ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയ മണിയാണ് നായിക. ജഗദീഷ്, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ജയ കുറുപ്പ്, അനുനാഥ്. ലേയ മാമൻ, റംസാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട്ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻറൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മാണം. ഷാഹി കബീർ രചന നിർവഹിക്കുന്നു. നായാട്ടിനുശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും ഷാഹി കബീറും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.
കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്.