g

തിരുവനന്തപുരം: വൈദ്യുതി ബോർഡ് അംഗീകരിച്ച ആരോഗ്യഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കണമെന്നും സർക്കാർ പെൻഷൻകാരുടെ വെൽഫയർ ഫണ്ട് ബോർഡിലും നടപ്പാക്കണമെന്നും, ക്ഷാമാശ്വാസ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും കെ.എസ്.ഇ.ബി. പെൻഷനേഴ്സ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കാലാവധി കഴിയുന്ന മണിയാർ, കായംകുളം പദ്ധതികൾ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബി.പെൻഷൻ മാസ്റ്റർ ട്രസ്റ്റിലെ വകമാറ്റിയ തുക തിരിച്ചടക്കണമെന്ന ആവശ്യത്തെ തെറ്റായി ചിത്രീകരിക്കുന്നത് ജീവനക്കാരെ കബളിപ്പിക്കലാണെന്ന് യോഗം പറഞ്ഞു.

കെ.എസ്.ഇ.ബി.യിലെ പെൻഷൻ മുടങ്ങാതെ നൽകാനും തെറ്റായ നടപടികൾ തിരുത്താനുമാണ് പെൻഷനേഴ്സ് കൂട്ടായ്മ ശ്രമിക്കുന്നതെന്ന് യോഗം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.