cpi

ആര്യനാട്: സി.പി.ഐ മണ്ഡലം കമ്മിറ്റി,ലോക്കൽ കമ്മിറ്റി അംഗങ്ങൾ,ബ്രാഞ്ച് സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറിമാർ, ജനപ്രതിനിധികളുടെ മണ്ഡലം ജനറൽബോഡി യോഗം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മീനാങ്കൽ കുമാർ,എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ.എസ്.ലാൽ,ജില്ലാ കൗൺസിലംഗം ഈഞ്ചപുരി സന്തു,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ,മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ വെള്ളനാട് സതീശൻ,ജി.രാമചന്ദ്രൻ,ജി.രാജീവ്,പുറിത്തിപ്പാറ സജീവ്,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ,വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഒ.ശ്രീകുമാരി,രേണുക രവി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ വിൻസന്റ്,ഐത്തി അശോകൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.