
മുടപുരം: ആറ്റിങ്ങൽ കലാനികേതൻ കലാകേന്ദ്രം കേരളപ്പിറവി ദിന പ്രതിഭാസംഗമം സംഘടിപ്പിച്ചു.ശിവഗിരിയിൽ നടന്ന ചടങ്ങിൽ സിനിമാ നിർമ്മാതാവും നടനും പ്രവാസി കലാസംഘടന ഭാരവാഹിയുമായ പൂജ ആന്റണി മാത്യുവിന് സ്നേഹോപഹാരം നൽകി ആദരിച്ചു.കലാരംഗത്ത് ശ്രദ്ധേയരായ വിദ്യാർത്ഥി പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രതിഭസംഗമം ഉദ്ഘാടനം ചെയ്തു.ഉദയൻ കലാനികേതൻ അദ്ധ്യക്ഷത വഹിച്ചു.സിനിമാ,സീരിയൽ നടൻ പയ്യന്നൂർ മുരളി മുഖ്യാതിഥിയായി. ബി.എസ്.സജിതൻ,അഭിഷേക്,സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.