pravesanotsavam

ചിറയിൻകീഴ്: ആൽത്തറമൂട് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സി.പി.എം ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സുഭാഷ് ഉദ്ഘാടനം ചെയ്തു.സി.പി.എം ചിറയിൻകീഴ് ബസ് സ്റ്റാൻഡ് ബ്രാഞ്ച് കമ്മിറ്റി സംഭാവന ചെയ്ത പാചക സാമഗ്രികൾ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത ഏറ്റുവാങ്ങി.സി.പി.എം ചിറയിൻകീഴ് ബസ് സ്റ്റാൻഡ് ബ്രാഞ്ച് സെക്രട്ടറി സുനി പൊടിയൻ അദ്ധ്യക്ഷത വഹിച്ചു.പൊതു പ്രവർത്തകരും ബസ് സ്റ്റാൻഡ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായ പാലവിള സുരേഷ്,ജീവാനന്ദൻ,ബിനു,ശുഭ,സുജിത,ഗീത ബിനു,അങ്കണവാടി അദ്ധ്യാപിക അനിത,കെയർ ടേക്കർ സിന്ധു എന്നിവർ പങ്കെടുത്തു. ധുര പലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.