v-muraleedharan

തിരുവനന്തപുരം: കൊടകര കേസിൽ 2021ൽ ഇ. ഡിക്ക് കത്ത് നൽകിയെങ്കിൽ പിന്നീട് മൂന്ന് വർഷം കേരള പൊലീസ് ഉറങ്ങുകയായിരുന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉപതിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം സി.പി.എം, ബി.ജെ.പിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുകയാണ്. അജിത് പവാറിന്റെ 100കോടി കഥയ്ക്ക് ശേഷം പുതിയ കഥ മെനയുകയാണ് സി.പി.എം. പി.പി.ദിവ്യക്ക് എതിരായ നടപടി അടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും ജനത്തെ വിഡ്ഢികളാക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഹമ്മദ് റിയാസിന്റെ വിമർശനങ്ങൾക്ക് മറുപടി ഇല്ല. കേരള പൊലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിച്ചാലും ബി.ജെ.പിക്ക് ആശങ്ക ഇല്ല. ഒരു അന്വേഷണവും ബി.ജെ.പി തടഞ്ഞിട്ടുമില്ലെന്നും വി. മുരളീധരൻ പറഞ്ഞു.