
ബാലരാമപുരം: അത്താഴമംഗലം ദേശപോഷിണി ഗ്രന്ഥശാലയുടെ കേരളപ്പിറവിദിനാഘോഷം സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സർഗസംവാദം,വനിതാവേദി രൂപീകരണം,ബാലവേദി രൂപീകരണം,സാഹിത്യയാത്രകൾ എന്നീ പ്രവർത്തനങ്ങൾക്കും കേരളപ്പിറവി ദിനത്തിൽ തുടക്കമായി.സുമേഷ് കൃഷ്ണന്റെ ചന്ദ്രകാന്തം കവിതാ സമാഹാരം ഗ്രന്ഥശാലക്ക് സമർപ്പിച്ചു. ഡോ.നിഷ എം.ആർ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭാരവാഹികളായ വെൺപകൽ ഹരി, ശ്രീധരൻ നായർ, ബിനു വെൺപകൽ, രമാദേവി, സാജു രാമചന്ദ്രൻ, ബിന്ദു എന്നിവർ സംസാരിച്ചു.