
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ എം.എഡ് പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ 10ന് അവസാനിക്കും. അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. വെബ്സൈറ്റ്- https://admissions.keralauniversity.ac.in, ഇ-മെയിൽ bedadmission@keralauniversity.ac.in ഫോൺ- 9188524612
ആറാം സെമസ്റ്റർ എം.ബി.എൽ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രൈവറ്റ് യു.ജി, പി.ജി
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ (2024 അഡ്മിഷൻ) പ്രവേശനത്തിനുള്ള അപേക്ഷകൾ സൂപ്പർ ഫൈനോടെ സ്വീകരിക്കുന്ന സമയപരിധി 15 വരെ നീട്ടി.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) നവംബർ 22ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് 6 മുതൽ 8 വരെ പിഴയില്ലാതെയും 11 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പി.ജി. ആയുർവേദ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആറിന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം.
പി.ജി. ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഹോമിയോ കോളേജുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ. 6ന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം.
ഹോമിയോ: സ്പോട്ട് അലോട്ട്മെന്റ് 6 ന്
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 6 ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. എൽ.ബി.എസിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് സ്പോട്ട് അലോട്ട്മെന്റ്. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാം. കോളേജ് മാറ്റം ആവശ്യമുള്ളവർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2560363, 364.
ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി:
ഓപ്ഷൻ ആറുവരെ നൽകാം
തിരുവനന്തപുരം: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി ആറുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.
പാരാമെഡിക്കൽ: സ്പെഷ്യൽ അലോട്ട്മെന്റ് 6 ന്
തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 6 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 5ന് വൈകിട്ട് 5നകം പുതുതായി കോഴ്സ് / കോളേജ് ഓപ്ഷനുകൾ നൽകണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച ശേഷം കോളേജുകളിൽ എട്ടിനകം പ്രവേശനം നേടണം. ഫോൺ: 0471-2560363, 64.