
തിരുവനന്തപുരം: വ്യാപാര,വ്യവസായ,വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി. തദ്ദേശസ്ഥാപന പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ സ്മാർട് വഴി ലൈസൻസ് പുതുക്കേണ്ടത്. അപേക്ഷയോടൊപ്പം സത്യവാങ്മൂലം ഒപ്പിട്ടുനൽകണമെന്നതും സെപ്തംബർ വരെയുള്ള കെട്ടിടനികുതി അടച്ച രസീത് അപ്‌ലോഡ് ചെയ്യണമെന്നതും ഉൾപ്പെടെയുള്ള നിബന്ധനകൾ മൂലം ലൈസൻസ് പുതുക്കൽ സങ്കീർണമായതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.