
പാറശാല: കാരോട് റോട്ടറി ക്ലബുമായി സഹകരിച്ച് ആലത്തോട്ടം ഗവ.എൽ.പി സ്കൂൾ പി.ടി.എ സംഘടിപ്പിച്ച മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തുഷാര അദ്ധ്യക്ഷതവഹിച്ചു. കാരോട് റോട്ടറി ക്ലബും പി.ടി.എയും സംയുക്തമായി സംഘടിപ്പിച്ച അന്നപാത്രം പദ്ധതിയുടെ ഉദ്ഘാടനം കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് എം.സിന്ധുകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാറാണി, ബ്ലോക്ക്പഞ്ചായത്ത് അംഗം വൈ.സതീഷ്,റോട്ടറി ക്ലബ് സെക്രട്ടറി സജീവ് എസ്.എച്ച്,സജു, അജിത്ത്, ട്രഷറർ വിൻസ്,സ്കൂൾ എച്ച്.എം.ജോൺ സേവ്യർ,സീനിയർ അദ്ധ്യാപിക പുഷ്പറാണി, സ്റ്റാഫ് സെക്രട്ടറി ക്രിസ്തുദാസ് എന്നിവർ സംസാരിച്ചു.