
വിഴിഞ്ഞം: പരിസ്ഥിതി സൗഹൃദ പ്രവർത്തനമികവിന് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിന് ഹരിത കേരള മിഷൻ ഹരിത കലാലയ അംഗീകാരം നൽകി. അംഗീകാരപത്രം കോളേജിൽ നടന്ന കേരളപിറവി ദിനാഘോഷ പരിപാടിയിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് കെ.എയ്ക്ക് കൈമാറി. കലാസാംസ്‌കാരിക പരിപാടിയായ എത്തിനിക് 2024ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
കോളേജിന്റെ മാനേജരും ഡയറക്ടറുമായ ഫാ.തോമസ് ചെപ്പില,വൈസ് പ്രസിഡന്റ് ചിത്രലേഖ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി.രമപ്രിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള,സുഗന്ധി മോഹൻ,റാണി വത്സലൻ,ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ.അശ്വതി, ഡോ.വിനു വിജയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആതിര കൃഷ്ണ.ജെ, നാച്ചുറൽ ക്ലബ് കോ-ഓർഡിനേറ്റർ സിന്ധു.ബി.ഐ, ഹരിത കേരള മിഷൻ ആർ.പി.സൗപർണിക, പഞ്ചായത്ത് റിസോഴ്സ് പേഴ്സൻമാരായ രാജി,സതീഷ് തുടങ്ങിയവർ പങ്കെടുത്തു.