japa

ബാലരാമപുരം: വിശുദ്ധ സെബസ്ത്യനോസ് ഫെറോന തീർത്ഥാടന ദേവാലയത്തിൽ ജപമാല മാസാചരണത്തിന് സമാപനം കുറിച്ച് മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണവും ഭക്തി നിർഭരമായ ജപമാലയും നടന്നു.ഇടവക ജനങ്ങളും തീർത്ഥാടകരും പങ്കെടുത്തു.ഫാ.വിക്ടർ എവരിസ്റ്റസ് നേതൃത്വം നൽകി.ലീജിയൻ ഒഫ് മേരി,സൊഡാലിറ്റി,വചനബോധന കമ്മിഷൻ,യുവജനങ്ങൾ,പാരീഷ് കൗൺസിൽ അംഗങ്ങൾ,എഫ്.എം.എം സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു.