
നെടുമങ്ങാട് : 130 വർഷം പഴക്കമുള്ള മൈലം ഗവൺമെന്റ് എൽ.പി.എസിന് ജി.സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ജി.സ്റ്റീഫൻ എം.എൽ.എ തറക്കല്ലിട്ടു.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രേണുകാ രവി, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ,ബ്ലോക്ക് അംഗങ്ങളായ വിജയൻ നായർ,മധുസൂദനൻ നായർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.ഷാജു, എസ്.എ.റഹിം,തോപ്പിൽ ശശിധരൻ ,മൈലം സത്യാനന്ദൻ ,കരയോഗം പ്രസിഡന്റ് ആര്യശാല ശശിധരൻ നായർ, പി.ടി.എ പ്രസിഡന്റ് ജിജോ രാജ്, ബി.പി.സി എൻ.ശ്രീകുമാർ ,ഹെഡ്മിസ്ട്രസ് അംബിക, സ്റ്റാഫ് സെക്രട്ടറി അമൃത എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.