നെടുമങ്ങാട്: നഗരസഭയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 80,000 ലിറ്റർ കുടിവെള്ള സംഭരണിയും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും യാഥാർത്ഥ്യമായി.നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ നീതാ നായർ സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വാർഡ്‌ കൗൺസിലർ ആദിത്യ, പി.ടി.എ പ്രസിഡന്റ് സി.വി.റജി,ഹെഡ് മിസ്ട്രസ് രമണി മുരളി,പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ബി. നജീബ് എന്നിവർ സംസാരിച്ചു.