നെടുമങ്ങാട്: നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ ആരംഭിച്ച് 8ന് സമാപിക്കും. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്,ടൗൺ എൽ.പി.എസ്,ഗവ.യു.പി.എസ് എന്നീ സ്കൂളുകളിലെ എട്ട് വേദികളിലായാണ് കലോത്സവം. 84 സ്കൂളുകളിൽ നിന്ന് 6000ത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ സി.എസ്.ശ്രീജ, സ്വാഗതസംഘം ജന.കൺവീനർ നീത ആർ.നായർ,എ.ഇ.ഒ ബിനു മാധവൻ,ഹെഡ്മിസ്ട്രസ് രമണി മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4ന് വൈകിട്ട് 3.30ന് മന്ത്രി ജി.ആർ.അനിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9മുതൽ രചനാമത്സരങ്ങൾ.5,6,7,8 തീയതികളിൽ കലാമത്സരങ്ങൾ.8ന് വൈകിട്ട് 3.30ന് സമാപനസമ്മേളനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.വി.രജി,പൂവത്തൂർ ജയൻ,ആദർശ്,എസ്.എസ്.ബിജു,വസന്തകുമാരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.