
പാറശാല: ഗ്രാമശബ്ദം സാഹിത്യകൂട്ടായ്മയുടെ 8-ാം വാർഷികാഘോഷമായ ഗ്രാമ സംസ്കാരികോത്സവ് 2024ന് കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ കേരളപ്പിറവി ദിനത്തിൽ തുടക്കമായി. നവംബർ 30 വരെ നടക്കുന്ന പരിപാടികളുടെയും മാതൃഭാഷാ ദിനാചരണത്തിന്റെയും ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ ഉദ്‌ഘാടനം ചെയ്തു.ഗ്രാമശബ്ദം ഉപദേശക സമിതി പ്രസിഡന്റ് കവി സനൽ പുകിലൂർ അദ്ധ്യക്ഷനായി. ഗ്രാമശബ്ദം എഡിറ്റർ റോബിൻ പ്ലാവിള ആമുഖപ്രഭാഷണവും കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ.കെ.കെ.സുന്ദരേശൻ സംസ്‍കാരിക പ്രഭാഷണവും നടത്തി.
റിട്ട.പ്രൊഫ.കെ.ജഗനാഥൻ നായർ കേരളപ്പിറവിദിന സന്ദേശവും കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാല അസി.പ്രൊഫ.ഡോ.എ.എസ് പ്രതീഷ് ആശംസ സന്ദേശവും നൽകി.കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ മലയാളം അദ്ധ്യാപകരെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം വി.ബിന്ദുബാല വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.അനില, കൊല്ലയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.പ്രദീപ്, നെയ്യാറ്റിൻകര വിജയൻ, ധനുവച്ചപുരം പ്രസാദ്, കൊല്ലയിൽ ശിവരാമൻ, ഗ്രാമശബ്ദം ട്രഷറർ രാജൻ.ജി, ജോയിന്റ് സെക്രട്ടറി തൂലിക പ്രവീൺ,കായികതാരം ബാഹുലേയൻ,പ്രവീൺസായികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.