1

വിഴിഞ്ഞം: കൃഷി സമൃദ്ധി പദ്ധതിക്ക് കല്ലിയൂരിൽ തുടക്കമായി.52 കർഷകരെ ഉൾപ്പെടുത്തി ഫലവർഗ സസ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു.22 ഏക്കർ സ്ഥലത്താണ് ഫലവർഗ സസ്യങ്ങളുടെ കൂട്ടായ്മ നടപ്പിലാക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.മിനി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ.എസ് മുഖ്യാതിഥിയായിരുന്നു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത.ആർ പദ്ധതി വിശദീകരണം നൽകി.ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വസുന്ധരൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്,വാർഡ് മെമ്പർമാരായ കെ.കെ.ചന്തു കൃഷ്ണ,സുധർമ, സുമോദ്,ശിവപ്രസാദ്,കുമാരി അശ്വതി,കൃഷി ഓഫീസർ സി.സൊപ്ന,കൃഷി അസിസ്റ്റന്റ് ആശാപ്രസാദ്,അസിസ്റ്റന്റ് കൃഷി ഓഫീസർ രമണി.കെ എന്നിവർ പങ്കെടുത്തു.