photo

നെടുമങ്ങാട്: നഗരസഭയിലെ ഉളിയൂർ കേന്ദ്രമായി രൂപീകരിച്ച യൂണിറ്റി റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ.കെ.എസ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജയകുമാർ കെ.എസ് സ്വാഗതം പറഞ്ഞു.

റിട്ട. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എം.പി.സജിത, ട്രഷറർ അനിൽ കുമാർ.എസ് എന്നിവർ സംസാരിച്ചു. സൗജന്യ നേത്രപരിശോധന,രക്തപരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളായി ചന്ദ്രൻ.കെ(പ്രസിഡന്റ്),ജയകുമാർ.കെ.എസ് (സെക്രട്ടറി),വിൻസന്റ്,രാജേന്ദ്രൻ നായർ (വൈസ് പ്രസിഡന്റുമാർ),സജിത.എം.പി, ബിധു.ജെ.എസ് (ജോയിന്റ് സെക്രട്ടറിമാർ),ശശികുമാർ,മുരളീധരൻ,ബി.സതീശൻ,സുരേന്ദ്രൻ നായർ (ഭരണ സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.