തിരുവനന്തപുരം: ലോക മത്സ്യത്തൊഴിലാളികളുടെ സമ്മേളനം 14 മുതൽ 21വരെ ബ്രസീലിൽ നടക്കുന്നതിന് മുന്നോടിയായി ഇന്ത്യയിലെ വിവിധ വനിത മത്സ്യത്തൊഴിലാളി സംഘടനകളുടെ സമ്മേളനം വലിയതുറ ഫാ.തോമസ് കേച്ചേരി(ചെറു രശ്മി സെന്റർ) സെന്ററിൽ 5,6 തീയതികളിൽ നടക്കുമെന്ന് ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളന സ്വാഗതസംഘത്തിന് വേണ്ടി തീരദേശ മഹിളാവേദി പ്രതിനിധികളായ ജാനെറ്റ് ക്ലീറ്റസ്, ഷാർലറ്റ് ഹൃദയദാസ്,ലിമ സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.