ആറ്റിങ്ങൽ: ജനകീയ വിഷയങ്ങൾ ഊന്നി പ്രാദേശിക തലത്തിൽ കേരളകൗമുദി സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പെയിനുകൾക്ക് ഇന്ന് ആറ്റിങ്ങലിൽ തുടക്കമാകും.വൈകിട്ട് 3ന് ആറ്റിങ്ങൽ ഹോട്ടൽ സാവിത്രിയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ മന്ത്രി ആദരിക്കും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,കേരളകൗമുദി ജനറൽ മാനേജർ അയ്യപ്പദാസ്,ഡി.ജി.എം ആർ.ചന്ദ്രദത്ത്,ചീഫ് മാനേജർ വിമൽ കുമാർ,കേരളകൗമുദി ലേഖകരായ ബൈജുമോഹൻ,സജി നായർ,ജിജു പെരുങ്ങുഴി,സുനിൽകുമാർ,സജിതൻ മുടപുരം,കെ.ആർ.അനിൽ ദത്ത് തുടങ്ങിയവർ പങ്കെടുക്കും.കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സുധി നന്ദിയും പറയും.