rain

തിരുവനന്തപുരം:തുലാവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്നലെ തെക്കൻ ജില്ലകളിൽ ശക്തമായമഴ ലഭിച്ചു.മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ചൊവ്വാഴ്ച വരെ തുടർന്നേക്കും.സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.