s

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷനും നിംസ് മെഡിസിറ്റിയും ശ്രീഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ക്യാൻസർ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സാലിൽ എം.പി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ ആമുഖപ്രഭാഷണം നടത്തി. സ്നേഹതാളം ജീവതാളം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം വായിച്ചു.
ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ.മനോജൻ കെ.കെ,പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ,ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു,ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് അഡിഷണൽ ഡയറക്ടർ ഡോ.ബിപിൻ ഗോപാൽ,സഞ്ജീവിനി സീനിയർ മെഡിസിൻ അഡ്വൈസർ സർജിക്കൽ ക്യാപ്ടൻ അജയ്നാഥൻ,വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ലഫ്റ്റനന്റ് കമാൻഡർ സുധിൻ സുന്ദർ,സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ,റിട്ട.ഐ.ജി എസ്.ഗോപിനാഥ്,ഹെൽത്ത് കെയർ ഇന്ത്യ ക്ലിനിക്കൽ ഓപ്പറേഷൻ ഡയറക്ടർ ഡോ.കെ.രാംദാസ്,സ്വസ്തി ഫൗണ്ടേഷൻ ജനറൽ കൺവീനർ ഡോ.അനിൽ പീതാംബരൻ,സ്വസ്തി ഹീലിംഗ് ഹാൻസ് കൺവീനർ അനുപമ രാമചന്ദ്രൻ,ഡോ.സാറ ഈശ്വേ,കേണൽ രാജീവ് മണാലി,സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. പാങ്ങോട് മിലിട്ടറി ആശുപത്രി കാമൻഡിംഗ് ഓഫീസർ കേണൽ സുധീർ അനയാത്ത് സ്വാഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് സർജിക്കൽ ഓങ്കോളജി വൈസ് പ്രസിഡന്റ് ഡോ.ചന്ദ്ര മോഹനൻ നന്ദിയും പറഞ്ഞു.