ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊടിനട മുതൽ വഴിമുക്ക് വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ തുടങ്ങുന്നതുവരെ കച്ചവടക്കാർക്ക് സാവകാശം നൽകി,​ നഷ്ടപരിഹാരം നൽകി,​ കച്ചവടം നടത്താനുള്ള അനുമതി നൽകി പാതാ വികസനം വേഗത്തിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ ആവശ്യപ്പെട്ടു.