s

തിരുവനന്തപുരം: ഇടിഞ്ഞുവീഴാറായ വീട്ടിൽ നിന്നും അനിതയും മക്കളും സ്വപ്ന ഭവനത്തിലേക്ക്. വേൾഡ് മലയാളി അസോസിയേഷനും സി.പി.എം പേട്ട ലോക്കൽ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വേൾഡ് മലയാളി അസോസിയേഷൻ പ്രതിനിധി വിനയചന്ദ്രനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനും ചേർന്ന് അനിതയ്ക്കും മക്കൾക്കും കൈമാറി. ശോചനീയമായ വീട്ടിലായിരുന്നു അനിതയും മക്കളും കിടപ്പ് രോഗിയായ ഭർത്താവ് ജയപ്രകാശും കഴിഞ്ഞിരുന്നത്. തുടർന്ന് സി.പി.എം പേട്ട ലോക്കൽ കമ്മിറ്റി കുടുംബത്തിന് വീടുവച്ച് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. വീട് നിർമ്മാണം ആരംഭിച്ച ശേഷം ജയപ്രകാശ് മരണപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക്, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകുമാർ, പി.എസ്. സുധീഷ് കുമാർ, വി. അജികുമാർ, ലോക്കൽ കമ്മിറ്റി അംഗം രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.