pf

തിരുവനന്തപുരം: ജനറൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ കേന്ദ്രസർക്കാർ 7.1 ശതമാനയി നിജപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന പ്രോവിഡന്റ് ഫണ്ടിലും അതേ പലിശ തന്നെ ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31വരെ തുടരാൻ തീരുമാനിച്ച് ഉത്തരവായി. കഴിഞ്ഞ വർഷവും 7.1% തന്നെയായിരുന്നു പലിശ. സംസ്ഥാന ജനറൽ പി.എഫ്, എയ്ഡഡ് സ്‌കൂൾ എംപ്ളോയീസ് പി.എഫ്, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ എംപ്ളോയീസ് പി.എഫ്, എയ്ഡഡ് വൊക്കേഷണൽ സ്‌കൂൾ എംപ്ളോയീസ് പി.എഫ്, പഞ്ചായത്ത് എംപ്ളോയീസ് പി.എഫ്, പാർട്ട് ടൈം എംപ്ളോയീസ് പി.എഫ് തുടങ്ങയവയ്ക്ക് ഇത് ബാധകമായിരിക്കും.