തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിനൊപ്പം ആറാട്ടിന് എഴുന്നള്ളുന്ന മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് 4ന് കൊടിയേറും. രാവിലെ 11.15 നും 11.45 നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി തരണനല്ലൂർ എൻ.പി. ഗോവിന്ദൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. 8 ന് രാവിലെ പുറത്തെഴുന്നള്ളത്തും രാത്രി 9.30 ന് പള്ളി വേട്ടയും നടക്കും. 9 ന് ശ്രീപദ്മനാഭ സ്വാമിക്കൊപ്പം ആറാട്ട് കഴിഞ്ഞ് തിരികെ എത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. മഹാസുദർശന ഹോമം, മാഹാ മൃത്യുഞ്ജയ ഹോമം,ലക്ഷ്മി നാരായണ പൂജ,സത്യനാരായണ പൂജ,ആറാട്ട് കണി,ആറാട്ട് ബലി എന്നിവയാണ് പ്രധാന പൂജകൾ. ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ ചികിത്സാധനസഹായ വിതരണവും ഉണ്ടാകും.