തിരുവനന്തപുരം: മണ്ണന്തല ഗവ.ഹൈസ്കൂളിൽ രാത്രി അതിക്രമിച്ച് കയറി മദ്യപിച്ച് ഓഡിറ്റോറിയവും പരിസരവും മലിനമാക്കിയ കേസിൽ നാലംഗസംഘത്തെ പൊലീസ് പിടികൂടി.വട്ടപ്പാറ കൊഞ്ചിറ സ്വദേശി എസ്.വിഷ്‌ണു,കുടപ്പനക്കുന്ന് സ്വദേശി പി.വി.വിഷ്ണു‌ (33),നാലാഞ്ചിറ കോട്ടമുകൾ സ്വദേശി മണികണ്‌ഠൻ (30),മണ്ണന്തല സ്വദേശി സുരജ് (29) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌.ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്‌കൂൾ പി.ടി.എ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.എസ്‌.എച്ച്‌.ഒ ഡി.ഗോപിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.