nsd

തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ മനു.എസ് നിർവഹിച്ചു.

ചടങ്ങിൽ ഭരണഭാഷാ പ്രതിജ്ഞ ജീവനക്കാർക്ക് ചൊല്ലിക്കൊടുത്തു. ഭരണ ഭാഷാ സെമിനാറിൽ അജിത് കുമാർ.പി,ജയകൃഷ്ണൻ എ.എസ്, ശാലിനി.സി,സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജീവനക്കാരെയും ജീവനക്കാരുടെ മക്കളെയും പങ്കെടുപ്പിച്ച് ഭാഷാ ക്വിസ്,പ്രസംഗം,കേട്ടെഴുത്ത് മത്സരം,തത്സമയ തർജമ ഉൾപ്പെടെ സംഘടിപ്പിക്കും. 6ന് നടത്തുന്ന ഭരണഭാഷാ സെമിനാറിൽ മലയാളം മിഷൻ റേഡിയോ പ്രോജക്ട് ഹെഡ് ജേക്കബ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.