
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവരാൻ നിർദ്ദേശിച്ചത്
കെ. സുരേന്ദ്രനാണെന്ന് പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ കളളപ്പണ ഇടപാടിനെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു. സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി അന്വേഷണം പ്രഹസനമായി.
പിണറായി വിജയന് ബി.ജെ.പിയിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. കേരളത്തിലെ ബി.ജെ.പി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത്.