
തിരുവനന്തപുരം: പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് മത്സരങ്ങളും സി.എസ്.ആർ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പി.എൻ.ബി തിരുവനന്തപുരം സർക്കിൾ മേധാവി നിത്യകല്യാണിയുടെ നേതൃത്വത്തിൽ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്കായി ജഴ്സി/ ടി ഷർട്ട് എന്നിവ വിതരണം ചെയ്‌തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് യമുന, സ്‌പോർട്സ് ഓഫീസർ സജു സത്യൻ എന്നിവർ പങ്കെടുത്തു.