തിരുവനന്തപുരം: വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി എന്ന കേസിൽ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി വെറുതെ വിട്ടു. കാട്ടാക്കട കൊറ്റംപള്ളി സ്വദേശി വിശ്വംഭരൻ മകൻ സുനിൽ, സുന്ദരദാസ് മകൻ സജികുമാർ എന്നിവരെയാണ് കുറ്റക്കാരല്ല എന്ന് കണ്ട് തിരുവനന്തപുരം അഡി. സെഷൻസ് ജഡ്ജ് വി.ആർ പ്രസൂൻ മോഹൻ വെറുതെ വിട്ടത്. കൊറ്റംപള്ളി ഇറിഗേഷൻ ചാനലിൽ കേശവൻ മകൻ രഞ്ചു എന്ന അജികുമാറിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഒന്നാംപ്രതിക്ക് വേണ്ടി അഡ്വ. അബ്ദുൽ ഷഹീദും രണ്ടാം പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ കോവളം ബി.അജിത്കുമാർ,വാണിക്കത്ത് ശ്രീഗോപാൽ,ഗീതകുമാരി വി.എസ് വഞ്ചിയൂർ,അമ്പലത്തറ സി.ശ്യാംമോഹൻ,കായംകുളം ബിനു ശശിധരൻ,ദീപിക ഡി.എസ്, തിരുമല അക്ഷയ് ജോസ്,വി.എസ്.എസ്. വൈഷ്ണവി എന്നിവരും ഹാജരായി.