തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തിരുവനന്തപുരം സിറ്റി വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ചാക്ക വൈ.എം.എ ഹാളിൽ നടന്ന മാതൃഭാഷാ ദിനാചരണം ഡോ.എൻ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ഗണേശൻ,ഷീലാ റൊസാരിയോ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അജയകുമാർ.എസ് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സാംസ്‌കാരിക സമിതി കൺവീനർ ജി. രവീന്ദ്രൻ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ.ഗോപി നന്ദിയും പറഞ്ഞു. തുടർന്ന് അജയകുമാർ ശ്രീനിവാസ് സംവിധാനം ചെയ്ത മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യാവിഷ്‌കാരവും അംഗങ്ങളുടെ ഗാനാലാപനവും നടന്നു.