l

കുളത്തൂർ: നഗരസഭ പൗണ്ട്കടവ് വാർഡിലെ ഗുരുനഗർ - കാർത്ത്യയനി നഴ്സറി സ്കൂൾ റോഡ് ഇപ്പോൾ തോടിന് തുല്യം. ചെറിയ ചാറ്റൽ മഴമതി ദേശീയപാതയിലേക്കും കുളത്തൂർ ജംഗഷനിലേക്കും പോകാനുള്ള ഈ റോഡിൽ അരയറ്റം വെള്ളം പൊങ്ങാൻ. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പിന്നെ ദുരിത ജീവിതമാകും. ദേശീയപാത സർവീസ് റോഡിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ ഈ റോഡിലാണ് എത്തുന്നത്. ഈ വെള്ളത്തിൽ ചവിട്ട് പ്രദേശവാസികൾക്ക് ത്വഗ് രോഗങ്ങൾ വരെയുണ്ടാകുന്നുണ്ട്. കഴിഞ്ഞ 12 വർഷമായി ഈ ദുരിതജീവിതം തുടങ്ങിയിട്ട്. ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല.

നാട്ടുകാരുടെ പരാതിയെതുടർന്ന് വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ റോഡിന്റെ മദ്യഭാഗത്ത് സിമന്റ് റിംഗ് സ്ഥാപിച്ചെങ്കിലും വെള്ളക്കെട്ട് വർദ്ധിക്കുകയല്ലാതെ മാറ്റൊന്നും സംഭവിച്ചില്ല.

വെള്ളക്കെട്ടുള്ള സ്ഥലത്തുനിന്ന് ദേശീയ 'പാതയുടെ ഭാഗമായ സർവീസ് റോഡിലേക്ക് 300 മീറ്റർ നീളത്തിൽ ഒരു ഓട നിർമ്മിച്ചാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.