
പാലോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വാമനപുരം നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ.വിജയകുമാരൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ രാജൻകുരുക്കൾ, കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ,രമണി പി.നായർ, വിനു എസ്. ലാൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തെങ്ങുംകോട് ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് വി.സി.റസലും, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ.സോമശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാറും ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ നെയ്യാറ്റിൻകര മുരളി, എ.റഹിം, ജില്ലാ വനിതാഫാറം സെക്രട്ടറി ആർ.ഉഷാകുമാരി, ജില്ലാ ട്രഷറർ ജയകുമാരി,സംഘടനാ നേതാക്കളായ വേങ്കവിള സുരേഷ്, ബി.സുശീലൻ, ടി.ജെ.മണികണ്ഠകുമാർ, പാലുവള്ളി ശശി, ജി.ശ്രീകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജഗ്‌ഫർഖാൻ (പ്രസിഡന്റ്), വേങ്കവിളസുരേഷ് (സെക്രട്ടറി),ജി.ശ്രീകുമാരൻ (ട്രഷറർ).