hi

വെഞ്ഞാറമൂട്: പണി തീരാത്ത ഷീറ്റ് മേഞ്ഞ വീടിലെ 2 മുറികളിലായി രണ്ടു കിടപ്പുരോഗികൾ. ഒരാൾ നാല് വർഷമായി ഒരേ കിടപ്പിൽ, മറ്റേയാൾ ഗുരുതര രോഗത്തിനടിമയും. വീടാണെങ്കിൽ സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയിലും. വെഞ്ഞാറമൂട് മണ്ഡപംകുന്ന് ചരുവിള പുത്തൻവീട്ടിൽ ബിന്ദുവിന്റെ ദുരവസ്ഥയാണിത്. കൂലിപ്പണിക്കാരനായിരുന്ന ഭർത്താവ് അനിൽകുമാർ പണിക്ക് പോകുന്നതിനായി രാവിലെ കുളിക്കുന്നതിനിടെ തളർന്നു വീണതാണ്. ഇപ്പോൾ പൂർണമായും കിടപ്പിലാണ്. ഇദ്ദേഹത്തിന്റെ പരിചരണത്തിനായി രണ്ടുപേരുടെ സഹായം കൂടിയേതീരു. ബിന്ദുവും മകൻ 21കാരൻ നന്ദനും കൂടിയാണ് അനിൽകുമാറിനെ പരിചരിച്ചിരുന്നത്. ഇതിനിടെ നന്ദന് കടുത്ത തലവേദന അനുഭവപ്പെട്ടു. എത്ര ചികിത്സിച്ചിട്ടും മാറാത്തതിനാൽ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. ഇപ്പോൾ ആർ.സി.സിയിലേക്ക് മാറ്റി. ഇതോടെ കുടുംബം തീരാദുരിതത്തിലാവുകയായിരുന്നു. അനിൽകുമാറിന്റെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കായി മാസം നല്ലൊരു തുക വേണം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ കുടുംബമിപ്പോൾ കഴിഞ്ഞു പോകുന്നത്. ചികിത്സയ്ക്കും ചെലവുകൾക്കുമെല്ലാമായി വീടും വസ്തുവും സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയത് തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ്. ചികിത്സയ്ക്കായി വെഞ്ഞാറമൂട് സെൻട്രൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C3421032104 IFSC CBIN0280940.