വെള്ളനാട്: വെള്ളനാട് തപസ്യ കലാ സാഹിത്യ വേദിയുടെ 31ാമത് വാർഷികവും ദീപാവലി സൗഹൃദ സംഗമവും മുൻ കളക്ടർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആര്യനാട് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കവി മുല്ലക്കര സോമശേഖരൻപിള്ള,കവി വെള്ളനാട് കൃഷ്ണൻകുട്ടി നായർ,ആർ.മണികണ്ഠൻ, നാഗേഷ്,മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കുചേല സദ്ഗതി നാടകവും അവതരിപ്പിച്ചു.