വിതുര: സി.പി.എം വിതുര ലോക്കൽ കമ്മിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ച തേവിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്.എൽ.കൃഷ്‌ണകുമാരിയെ തിരഞ്ഞെടുത്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും വിതുര പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് കൃഷ്‌ണകുമാരി.