
വർക്കല: സെൻസ് വർക്കലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത് അഖില കേരള പ്രൊഫഷണൽ നാടകമത്സരം ആരംഭിച്ചു. കണ്ണംബ ഹൃഷികേശ ക്ഷേത്ര ആഡിറ്റോറിയത്തിൽ (കവിയൂർ പൊന്നമ്മ നഗർ ) മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്‌തു. സെൻസ് പ്രസിഡന്റ് ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം ആർ.മുകുന്ദൻ ഭദ്രദീപം തെളിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഷോണി ജി.ചിറവിള കവിയൂർ പൊന്നമ്മ അനുസ്മരണം നടത്തി. മുഖ്യ രക്ഷാധികാരി കെ.കെ.രവീന്ദ്രനാഥ്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിക്രം കെ.നായർ,വൈസ് പ്രസിഡന്റ് എസ്.ബാബുജി പ്രോഗ്രാം കൺവീനർ എസ്.ബാബുരാജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുജാതൻ കെ.അയിരൂർ സ്വാഗതവും ട്രഷറർ വിജയൻ മകം നന്ദിയും പറഞ്ഞു. എട്ടുവരെ നടക്കുന്ന മത്സരത്തിൽ ഇന്ന് രാത്രി 7ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിതെരുവ്.