കഴക്കൂട്ടം: കണിയാപുരം ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. നാലു ദിവസങ്ങളിലായി 8 വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 5300ഓളം കലാപ്രതിഭകൾ പങ്കെടുക്കും. നാളെ രാവിലെ 10ന് രചനമത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 3ന് വർണോത്സവം, 3.30ന് വിൽപ്പാട്ട്, 4ന് പിന്നൽ തിരുവാതിര,4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കലോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കണിയാപുരം എ.ഇ.ഒ ആർ.എസ്.ഹരികൃഷ്ണൻ, പ്രിൻസിപ്പൽ ജെസി ജലാൽ,ഹെഡ് മാസ്റ്റർ എസ്.സുജിത്ത്, പ്രതിനിധികളായ വി.എസ്.അവീഷ്,എൽ.അൻസാർ,ആർ.ഒ.കൃഷ്ണകാന്ത്,അനസ് എന്നിവർ അറിയിച്ചു.