vanitha

കാട്ടാക്കട: സാമൂഹ്യ പുരോഗതിക്ക് സ്ത്രീകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ. കാട്ടാക്കടയിൽ പൊതുയിടങ്ങൾ സ്ത്രീകൾക്കുകൂടിയുള്ളതാണെന്ന ബോധവത്കരണത്തിന് സ്ത്രീകൾ നിയന്ത്രിച്ച വനിതാ ജംഗ്ഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയാണ് വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചത്. ഔപചാരിക ചടങ്ങുകളില്ലാതെ കലാപരിപാടികൾക്കും അവതരണങ്ങളുമായിട്ടായിരുന്നു ചടങ്ങ്. 12മണിക്ക് രാത്രി നടത്തത്തോടെ പരിപാടി സമാപിച്ചു.

എം.എൽ.എ.മാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ,ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകു

മാർ,സെക്രട്ടറി എസ്.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരളടീച്ചർ,വി.ജെ.സുനിത, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ ജയജ്യോതി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിച്ചു.