
നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി കാവടി മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് ആനാട് ജയന്റെ അദ്ധ്യക്ഷതയിൽ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
പെരിങ്ങാവൂരപ്പൻ പുരസ്കാരം ഗായിക രഞ്ജിനി സുധീരനു നൽകി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല, ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ, ലീലാമ്മ, ശൈലജ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കവിത, ആനാട് ജി. ചന്ദ്രൻ, ആനാട് സുരേഷ്, ഹുമയൂൺ കബീർ, പത്മകുമാർ, വിനയകുമാർ, രാജലക്ഷ്മി, സി.ആർ.മധു ലാൽ, സുബ്രഹ്മണ്യപിള്ള തുടങ്ങിയവർ പങ്കെടുത്തു.