
നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ നേതൃത്വത്തിൽ ഡോ.പി.പല്പുവിന്റെ 161ാമത് ജന്മവാർഷികാഘോഷം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഭരണസമിതി അംഗം ഗോപാലൻ റൈറ്റ്,വനിതാ സംഘം പ്രസിഡന്റ് ലതാകുമാരി,സെക്രട്ടറി കൃഷ്ണാ റൈറ്റ്,പുലിയൂർ ശാഖ പ്രസിഡന്റ് കമലാസനൻ,സെക്രട്ടറി ലാൽ കുമാർ, റിട്ട.അദ്ധ്യാപകൻ പുലിയൂർ ചക്രപാണി,പുലിയൂർ ശാഖാ വനിതാ സംഘം പ്രസിഡന്റ് ദീപ മോൾ,സെക്രട്ടറി ആശാസന്തോഷ്,കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.