തിരുവനന്തപുരം: നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ എട്ടുവരെ നടക്കും. 307 മത്സര ഇനങ്ങളിൽ 79 സ്‌കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് എ.ഇ.ഒ സജി വി.എസ് അറിയിച്ചു. സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം,​സെന്റ് ഗൊരേറ്റീസ് എച്ച്.എസ്.എസ് നാലാഞ്ചിറ,​സെന്റ് ഗൊരേറ്റീസ് എൽ.പി.എസ് നാലാഞ്ചിറ,​ഗവ.യു.പി.എസ് കുശവർക്കൽ എന്നീ സ്‌കൂളുകളാണ് വേദികൾ. രജിസ്ട്രേഷൻ ഇന്ന് രാവിലെ പത്ത് മുതൽ നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് എച്ച്.എസ്.എസിൽ നടക്കും. നാളെ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലാണ് രചനാ മത്സരങ്ങൾ. വൈകിട്ട് നാല് മുതൽ സ്റ്റേജ് മത്സരങ്ങൾ ഗൊരേറ്റീസ് എച്ച്.എസ്.എസിൽ ആരംഭിക്കും. ആറിന് രാവിലെ ഒമ്പതിന് ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിക്കും.