vld-1

വെള്ളറട: അഖിലലോക സൺഡേ സ്കൂൾ ദിനം പ്രമാണിച്ച് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ റാലികൾ സംഘടിപ്പിച്ചു. ആറാട്ടുകുഴി ഡിസ്ട്രിക്ട് സി.എസ്.ഐ സഭയുടെ നേതൃത്വത്തിൽ വെള്ളറട യു.പി സ്‌കൂൾ പരിസരത്തുനിന്നും ആരംഭിച്ച റാലി വെള്ളറട ടൗൺ ചുറ്റി ആനപ്പാറയിൽ സമാപിച്ചു. വെള്ളറട ഡിസ്ട്രിക്ട് സി.എസ്.ഐ സഭയുടെ നേതൃത്വത്തിൽ വെള്ളറട ജെ.എം ഹാളിൽ നിന്നും ആരംഭിച്ച റാലി അഞ്ചുമരങ്കാല എഫ്.എം.സി.എസ്.ഐ ചർച്ചിൽ സമാപിച്ചു. വെള്ളറടയിൽ ഡിസ്ട്രിക്ട് ചെയർമാൻ ഡി.ആർ.ധർമ്മരാജ് റാലി ഉദ്ഘാടനം ചെയ്തു. സഭ പുരോഹിതന്മാരായ എ.ഒ.അഖിൽ,​ഷിൻഡോ സ്റ്റാന്റിലി,​വിത്സകുമാർ,​റൂഫസ്,​ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ജസ്റ്റിൻ ജയകുമാർ,​സൺഡേ സ്കൂൾ സെക്രട്ടറി വിദ്യ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. പനച്ചമൂട്,​മണ്ണാംകോണം,​ചെമ്പൂര്,​ കാരക്കോണം,​അമ്പൂരി​ തുടങ്ങിയ സ്ഥലങ്ങളിലും റാലികൾ നടന്നു.