തിരുവനന്തപുരം: ജില്ലയിലെ വഴിയോരക്കച്ചവടക്കാർ എ.ഐ.ടി.യു.സി സ്ഥാപകദിനവും ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും ആചരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.അജിത്കുമാർ പാണൻവിളയിൽ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ഷീജ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ,സുനിൽമതിലകം,പി.ഗണേശൻ നായർ,രാജേഷ്, നാദിർഷ,ബിജു,പാളയം ബാബു,ബാലസുബ്രഹ്മണ്യൻ,ജഗതിബാബു,ഗിനി വർഗീസ്,സുബ്രഹ്മണ്യം അജിത്,ബർണാഡ്,അനീഷ്,ജഗദ, മുട്ടക്കാട് വേണുഗോപാൽ,ഷീല അജിത്,റോയി,കിഷോർ,അസീം,രേണുക,ഷാജഹാൻ,സോമൻ എന്നിവർ പങ്കെടുത്തു.